മുംബൈ: എന്റെ പ്രഭാഷണങ്ങള്‍ സമാധാനത്തിനുള്ളതാണെന്നും ഭീകരാക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും വിവാദ ഇസ്ലാം പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്ക്. സൗദി അറേബ്യയില്‍ നിന്ന് സ്‌കൈപ്പ് വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനാണ്. എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുവെന്നും സാക്കിര്‍ നായിക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാം മതം കൊലപാതകങ്ങളെ പിന്തുണക്കുന്നില്ല. ചാവേറാക്രമണങ്ങള്‍ ഇസ്ലാമിന് വിരുദ്ധമാണ്. എന്നാല്‍ യുദ്ധകാലത്ത് ചാവേറാക്രമണങ്ങളാകാം. എന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു, സാക്കിര്‍ പറഞ്ഞു. ധാക്ക ആക്രമണത്തില്‍ പങ്കെടുത്തവരുമായി തനിക്ക് ബന്ധമില്ല. തനിക്കെതിരെ നിലവില്‍ ഒരു അന്വേഷണവും നടക്കുന്നില്ല. എന്നാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സാക്കിര്‍ കൂട്ടിച്ചേര്‍ത്തു. നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക സ്രോതസുകളും ദേശീയ അന്വേഷണസംഘവും മുംബൈ പൊലീസും പരിശോധിച്ചുവരികയാണ്. അദേഹം എന്ന് ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.