കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. അന്നുരാത്രിതന്നെ ബിജെപി പ്രവര്‍ത്തകനായ പി കെ രാമചന്ദ്രനെ വീട്ടില്‍ക്കയറി സിപിഎമ്മും പ്രവര്‍ത്തകരും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊന്നതിന്റെ പ്രവര്‍ത്തനമാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകങ്ങളാണ്. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതു ബിജെപിക്കാരായ പത്തുപേരുടെ സംഘമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയുണ്ടായി. ആദ്യ കൊലപാതകത്തിലെ വിരോധമാണ് രണ്ടാമത്തെ കൊലപാതകത്തിനു കാരണമായതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം പി കെ രാമചന്ദ്രന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല.