ഗുവാഹത്തി: അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ പിരിച്ചു വിട്ട ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. അതുകൊണ്ട് തന്നെ സര്‍ക്കആരിനെ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി മരവിപ്പിച്ചു. വിമത പ്രശ്‌നങ്ങള്‍ക്കിടെ നിശ്ചയിച്ച തീയതിക്കും മുമ്പ് ഗവര്‍ണ്ണര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത് അനവസരത്തിലാണെന്നും കോടതി നിരീക്ഷിച്ചു. നബാം തൂക്കി സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണ്ണറുടെ നടപടികളില്‍ പിഴവ് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സ്പീക്കറെ നീക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. അതിനാല്‍ അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരും.