ബിജെപി നേതാവ് കെ സുരേന്ദ്രന് വധഭീഷണി; അടുത്ത ജയകൃഷ്ണാ ഒരുങ്ങിയിരുന്നോയെന്നാണ് എഫ്ബി പോസ്റ്റ്; കണ്ണൂര്‍ കൊലപാതകങ്ങളുടെ പശ്ചാത്തത്തിലാണ് സുരേന്ദ്രന് വധഭീഷണി

കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം സ്‌ഫോടനാത്മകമായ അവസ്ഥയില്‍. ബിജെപി നേതാവ് കെ സുരേന്ദ്രന് കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ഗതിവരുമെന്നുള്ള സൂചനയാണ് സിപിഎം അനുഭാവിയുടേതെന്ന് സംശയിക്കുന്ന എഫ്ബി പോസറ്റ്. കെ സുരേന്ദ്രന് നേരെയുള്ള വധഭീഷണി വളരെ ഗൗരവത്തോടെയാണ് ബിജെപി-ആര്‍എസ്എസ് വൃത്തങ്ങള്‍ കാണുന്നത്. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ ചാനലില്‍ വ്യക്തമാക്കിയിരുന്നു.

nipu 2

ഇതിന് ശേഷമാണ് സുരേന്ദ്രന് വധഭീഷണി എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്. സിപിഎമ്മിനെതിരെ പോസ്റ്റിട്ട നിപുന്‍ നിപുവിന്റെ പ്രൊഫൈല്‍ പേജില്‍ ഏറെ പ്രകോപനമുണ്ടാക്കുന്നതും വൈരാഗ്യം ജനിപ്പിക്കുന്നതുമായ പോസറ്റുകളാണധികവും. കഴിഞ്ഞദിവസം പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പ്രതികാരമായി ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനെയും കൊലക്കത്തിയ്ക്കിരയാക്കിയിരുന്നു.

.

nipu 1

കുന്നരു കാരന്താട്ടെ പരേതനായ മന്ദ്യത്ത് കൃഷ്ണന്‍തൂളേരി വീട്ടില്‍ മാധവി ദമ്പതികളുടെ മകന്‍ സി. വി. ധനരാജാണ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍. ഓട്ടോതൊഴിലാളിയുമായ പി കെ രാമചന്ദ്രനാണ് തൊട്ടുപിന്നാലെ വെട്ടേറ്റ് മരിച്ച ബിജെപിപ്രവര്‍ത്തകന്‍.

© 2025 Live Kerala News. All Rights Reserved.