ന്യൂഡല്‍ഹി: ലൈംഗികതയുടെ കാര്യത്തില്‍ എന്ത് പറയാനും ചെയ്യാനുമുള്ള ധൈര്യം സണ്ണിലിയോണിനുണ്ട്. ലൈംഗികതയും ഗര്‍ഭനിരോധന ഉറയും തമ്മിലുള്ള ബന്ധം എന്താണെന്ന ചോദ്യത്തിന് താരം നടത്തിയ പ്രസ്താവന വൈറലാകുന്നു. സുരക്ഷിത ലൈംഗികതയും ഗര്‍ഭനിരോധനവും വിവാഹത്തില്‍ നിന്നും കിട്ടുമെന്ന താരത്തിന്റെ പ്രസ്താവനയാണ് വൈറലായിരിക്കുന്നത്.
സുരക്ഷിത ലൈംഗികതയിലാണ് താന്‍ വിശ്വസിക്കുന്നത്. തന്റെ വിശ്വാസ സംവിധാനത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുക്കുന്ന ബ്രാന്റുകളുമായും അത് ബന്ധപ്പെട്ടിരിക്കുന്നതായി സണ്ണി പറഞ്ഞു.
എന്തുകൊണ്ടാണ് ലൈംഗിക ഉറകള്‍ പോലെയുള്ളവയുടെ പരസ്യത്തില്‍ താരങ്ങള്‍ അഭിനയിക്കാന്‍ വിസമ്മതിക്കുന്നതെന്ന ചോദ്യത്തിന് അത് ഓരോരുത്തരുടേയും രീതി അനുസരിച്ചുള്ള കാര്യങ്ങളാണെന്നും ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ആള്‍ക്കാര്‍ ഗര്‍ഭനിരോധന ഉറയെ രഹസ്യമായ കാര്യമായിട്ടാണ് കരുതുന്നതെന്നും അതെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും താരം പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടിയാണ് ഗര്‍ഭനിരോധന ഉറ വാങ്ങുന്നതെന്ന് താന്‍ കരുതുന്നു. സ്വകാര്യമായിട്ട് വേണമെങ്കില്‍ അങ്ങിനെ ചെയ്യുക. അതല്ല തുറന്ന് ചെയ്യാനാണ് ധൈര്യമെങ്കില്‍ അങ്ങിനെ ചെയ്യുകയെന്നും സണ്ണിലിയോണ്‍ അഭിപ്രായപ്പെട്ടു.