അമീര്‍ഖാനുമായി 30 സെക്കന്റ് ചിലവിടാന്‍ പറ്റിയാല്‍ത്തന്നെ സംതൃപ്തയാകും; ആമിറിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും സണ്ണിലിയോണ്‍

മുംബൈ: ബോളിവുഡ് താരം അമീര്‍ഖാനുമായി 30 സെക്കന്റ് സമയം ചിലവിടാനായാല്‍പോലും താന്‍ സംതൃപ്തയാണെന്ന് ഹോട്ട് ഗേള്‍ സണ്ണിലിയോണ്‍. അത്രയ്ക്ക് ആരാധനയാണ് അമീര്‍ഖാനോടാണ്. അമീറിന്റെ സിനിമയില്‍ ഏതാനും സെക്കന്റുകള്‍ മാത്രമുള്ള വേഷമായാല്‍ പോലും താന്‍ ചെയ്യുമെന്ന് വ്യക്തമാക്കിയ സണ്ണി അമീറിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായി വിലയിരുത്തുന്നു. അമീറുമായി ഒരിക്കലും ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെങ്കിലും തനിക്കൊപ്പം ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അമീര്‍ പറഞ്ഞത് തന്നെ വലിയ ബഹുമതികളില്‍ ഒന്നാണെന്ന് ചൂടന്‍ സുന്ദരി പറഞ്ഞു.
ടെലിവിഷന്‍ അവതാരക അനാവശ്യമായ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചപ്പോേള്‍ സണ്ണി ലിയോണ് പിന്തുണയുമായി അമീര്‍ എത്തിയിരുന്നു. ആമിറിനൊപ്പം അഭിനയിക്കാനുള്ള താല്‍പ്പര്യം സണ്ണി പ്രകടിപ്പിച്ചതിന് പിന്നാലെ തനിക്കും അതില്‍ സന്തോഷമുണ്ടെന്ന് ആമിര്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി. തനിക്ക് സണ്ണിയുടെ ഭൂതകാലം ഒരു പ്രശ്‌നമല്ലെന്നും ആമീര്‍ പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.