കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇന്ത്യ നടത്തുന്നത്; കശ്മീരുകാരുടെ ആവശ്യത്തെ അടിച്ചമര്‍ത്താനാണ് സൈന്യം ശ്രമിക്കുന്നതെന്നും പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഹിസ്ബുള്‍ ഭീകരവാദി ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്തില്‍ ഇന്ത്യയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി പാക്കിസ്ഥാന്‍. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നതെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സ്വതന്ത്ര ഭരണം വേണമെന്ന കശ്മീരുകാരുടെ ആവശ്യത്തെ അടിച്ചമര്‍ത്താനാണ് സൈന്യം ശ്രമക്കുന്നതെന്നും കുറ്റപ്പെടുത്തല്‍. കശ്മീര്‍ നേതാക്കളെ ജയിലില്‍ അടക്കുന്നതിനെയും പാകിസ്ഥാന്‍ വിമര്‍ശിച്ചു.

© 2025 Live Kerala News. All Rights Reserved.