പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ ചാക്ക് രാധാകൃഷ്ണന്‍, മലബാര്‍ സിമന്റ്‌സ് എം ഡി പത്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജറുമാണ് പ്രതികള്‍. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി. ത്വരിത പരിശോധനയില്‍ പ്രതികളെന്ന് കണ്ടെത്തിയവര്‍ക്കെതിരെയാവും നടപടി. സംഭവത്തില്‍ വിജിലന്‍സ് രണ്ട് കേസുകളാണ് ചാര്‍ജ്ജ് ചെയ്തത്. വി.എം.രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട മലബാര്‍ സിമന്റ്‌സ് അഴിമതി അന്വഷണം പ്രഹസനമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നല്‍ക്കുന്ന സാഹചര്യമാണുള്ളത്. അഴിമതിക്കേസില്‍ ഒരാഴ്ചയ്ക്കകം കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകും ചെയ്തു. മാധ്യമവാര്‍ത്തകള്‍ അന്വേഷണ ഏജന്‍സികള്‍ കാണുന്നില്ലേ എന്നും ജസ്റ്റിസ് ബി. കമാല്‍പാഷ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.