കൊച്ചി: മമ്മൂട്ടി നായകനായ കസബയുടെ ടീസറിനെ തകര്‍ത്ത് മോഹന്‍ലാല്‍ ചിത്രമായ ജനതാ ഗാരേജ് റെക്കോര്‍ഡ് മുന്നേറ്റം. മലയാളത്തില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ കസബയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ആ റെക്കോര്‍ഡാണിപ്പോള്‍ തിരുത്തിക്കൊണ്ട് ‘ജനതാ ഗരേജി’ന്റെ ടീസര്‍ 40 മണിക്കൂറിനുളളില്‍ ഏഴ് ലക്ഷം പേരാണ് കണ്ടെത്. ഇത് മലയാളത്തിലെ സര്‍വകാല റെക്കോഡാണ്. തെലുങ്കിലും മലയാളത്തിലും ഇറങ്ങുന്ന ‘ജനതാ ഗരേജ്’ തെലുങ്കിലെ ടീസറിന് വ്യൂ ഏകദേശം 24 ലക്ഷം പിന്നിട്ടു. രണ്ടു ഭാഷകളിലും ഒരേസമയമാണ് ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ജനതാ ഗരേജില്‍ ജൂണിയര്‍ എന്‍.ടി.ആര്‍, മലയാളി താരം ഉണ്ണി മുകുന്ദന്‍,റഹ്മാന്‍, നായികമാരില്‍ മലയാളിതാരം നിത്യ മേനോന്‍,സാമന്ത എന്നിവരാണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരത്തര ശിവയാണ്.