മലയാളത്തിലെ ആദ്യ നഗ്നചിത്രം തിയറ്റുകളിലേക്ക്; ചായം പൂശിയ വീട് വരുന്നത് വലിയ സെന്‍സര്‍ യുദ്ധത്തിന് ശേഷം

കൊച്ചി: വിലക്കുകള്‍ മറികടന്ന് മലയാളത്തിലെ ആദ്യ ‘നഗ്‌നചിത്ര’മായ ചായം പൂശിയ വീട് തയിറ്ററുകളിലേക്ക്. എ സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനത്തിനെത്തുക. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ഐ എഫ് എഫ് കെയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, നായികയെ പൂര്‍ണ്ണ നഗ്‌നയായി കാണിച്ചിരിക്കുന്ന ചില സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം വിലങ്ങുതടിയായി.
എന്നാല്‍ ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകരും ഉറച്ചു നിന്നു. ഒടുവില്‍ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. ചിത്രം അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റൊടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. സെബാസ്റ്റ്യന്‍ പോള്‍ ആണ് സിനിമയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് പ്രധാന കഥാപാത്രങ്ങള്‍ ആയെത്തുന്നത്.

© 2025 Live Kerala News. All Rights Reserved.