കൊച്ചി: കുടുംബഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്‍ ആസിഫ് അലിക്കെതിരെ വിമര്‍ശനം. പരിശുദ്ധമായ റംസാന്‍ നോമ്പുകാലത്ത് ഭാര്യ പര്‍ദ്ദ ഇടാതെയുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്.
ആസിഫിന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തിയപ്പോള്‍ ആസിഫിനെ ശക്തമായി പിന്തുണച്ച് ആരാധകരും കൂടെ നിന്നു. വസ്ത്രധാരണം വ്യക്തിസ്വാന്ത്രമാണെന്ന് അവര്‍ വാദിച്ചു.എന്നാല്‍ ആസിഫ് ഇന്ന് അതിന് ഒരു മറുപടി നല്‍കി. പര്‍ദ്ദയിടാത്ത ഭാര്യയുടെ അഞ്ച് ഫോട്ടോകള്‍ കൂടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ആസിഫ് ഇതിന് മറുപടി നല്‍കിയത്.