ധാക്ക: ബംഗ്ലാദേശില്‍ 20 പേര് ബന്ദികളാക്കിയശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്നും നിരോധിത ഭീകരസംഘടനയായ ജമാഅത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണെന്ന് ബഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. ഒരു ദശകമായി സംഘടനയെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. സംഭവത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായി ഒരു ബന്ധവുമില്ല. നേരത്തേ ബന്ദികളെയും രണ്ടു പോലീസുകാരെയും ബന്ദികളാക്കുകയും കൊല്ലുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. വെടിവെച്ചു കൊന്ന ആറു തീവ്രവാദികളുടെ ദൃശ്യം ബംഗ്ലാദേശ് പുറത്തുവിട്ടുരുന്നു. ഏഴാമനെ ജീവനോടെ പിടികൂടിയ പോലീസ് അറസ്്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. എല്ലാ തീവ്രവാദികളും വിദ്യാസമ്പന്നരും ധനിക കുടുംബത്തില്‍ നിന്നും വന്നവരുമാണെന്ന് ഖാന്‍ പറഞ്ഞു.