പാക്കിസ്ഥാനിലെ നയങ്ങള്‍ തീരുമാനിക്കുന്നത് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയുമാണ്; നവാസ് ഷെരീഫിന് യാതൊരു പങ്കുമില്ലെന്ന് അമേരിക്കന്‍ നയതന്ത്രവിദഗ്ധന്‍

വാഷിങ്ടണ്‍: പാക്ക് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയുമാണ് പാക്കിസ്ഥാനിലെ നയകാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് അമേരിക്കന്‍ നയതന്ത്രവിദഗ്ധന്‍ പറഞ്ഞു. ദേശീയ സുരക്ഷ, വിദേശകാര്യ നയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ പാക്ക് സൈന്യവും ഐഎസ്‌ഐയും മുഖ്യപങ്കുവഹിക്കുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇതില്‍ യാതൊരു പങ്കുമില്ല. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമിക്കുന്ന ഷെരീഫിന്റെ അസാന്നിധ്യം പാക്ക് ഭരണകൂടത്തില്‍ രാഷ്ട്രീയമായ ശൂന്യത സൃഷ്ടിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായാണ് അഫ്ഗാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള അമേരിക്കന്‍ നയതന്ത്രജ്ഞനായ സല്‍മെയ് ഖലീല്‍സാദ് ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാനില്‍ നവാസ് ഷെരീഫ് ഇല്ലാത്തതിനാല്‍ ശൂന്യതയുണ്ട്. എന്നാല്‍ ദേശീയ സുരക്ഷ പോലുള്ള ഗുരുതര വിഷയങ്ങളില്‍ നവാസ് ഷെരീഫുള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് വളരെ ചെറുതാണ്. അവിടെ സൈന്യവും ഐഎസ്‌ഐയുമാണ് ഇക്കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത്. അതിനാല്‍ ആ ശൂന്യത പാക്കിസ്ഥാനെ ബാധിക്കില്ല. വിഘടനവാദത്തിനും ഭീകരവാദത്തിനും പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണ നിര്‍ത്തുന്നതുവരെ ആ രാജ്യത്തിനു നല്‍കിവരുന്ന എല്ലാ സഹായ സഹകരണങ്ങളും യുഎസ് നിര്‍ത്തിവയ്ക്കണമെന്നും സല്‍മെയ് ഖലീല്‍സാദ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.