ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സന്ദര്‍ശനം നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സനിയ, കെനിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ഈ മാസം ഏഴിന് പര്യടനം തുടങ്ങും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ ഈയിടെ ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഉഭയകക്ഷിബന്ധങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഈ നാലു രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധങ്ങള്‍ ഉണ്ടാക്കുകയും സഹകരണത്തിനു പുതിയ മേഖലകള്‍ കണ്ടെത്തുകയും ചെയ്യുമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. പ്രധാനമന്ത്രി 11നു മടങ്ങിയെത്തും.