മുംബൈ: നടന്‍ രജനികാന്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ വീണ്ടും രംഗത്ത്. രജനീകാന്തിന്റെ ഇത് വലിയ നേട്ടമല്ലെന്നും വൃത്തികെട്ട താരാധിപത്യ സംസ്‌കാരമാണെന്നും വര്‍മ്മ പറയുന്നു. രജനികാന്ത് ബോംബല്ല ആറ്റം ബോംബാണെന്നും വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. കബാലി ലുക്ക് പതിപ്പിച്ച എയര്‍ ഏഷ്യാ വിമാനങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് രജനിയെയും പ്രചരണത്തെയും ആക്രമിച്ച് രാംഗോപാല്‍ വര്‍മ്മ രംഗത്തുവന്നത്. അമിതാഭ് ബച്ചന്‍ നായകനായി എത്തിയിരുന്നുവെങ്കില്‍ രജനികാന്തിന്റെ ‘റൊബോട്ട്’ മികച്ചതാകുമായിരുന്നു എന്നാണ് ആര്‍ജിവിയുടെ ട്വീറ്റ്. കബാലിയില്‍ ബച്ചന്‍ അഭിനയിച്ചിരുന്നുവെങ്കില്‍ ചിത്രം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാകുമായിരുന്നുവെന്നും ബച്ചന്റെ പികു, ബ്ലാക്ക് എന്നീ ചിത്രങ്ങളില്‍ രജനികാന്ത് അഭിനയിച്ചിരുന്നുവെങ്കില്‍ തമാശയാകുമായിരുന്നുവെന്നുമാണ് ആര്‍ജിവി പറഞ്ഞത്. ഇതിനെതിരെ സംവിധായകനും നടനുമായ വെങ്കട് പ്രഭു ഉള്‍പ്പെടെ തലൈവര്‍ ഫാന്‍സ് എല്ലാവരും കടുത്ത മറുപടിയാണ് നല്‍കിയത്. മുമ്പ് മമ്മൂട്ടി കഴിവില്ലാത്ത നടനാണെന്നും ദേശീയപുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കണമെന്നും ആ്ര്‍വിജി അഭിപ്രായപ്പെട്ടിരുന്നു.