മുംബൈയില്‍ മെഡിക്കല്‍ സ്‌റ്റോറിന് തീപിടിച്ച് എട്ടുമരണം; മുകള്‍ നിലയില്‍ കഴിഞ്ഞവരാണ് വെന്ത് മരിച്ചത്; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

മുംബൈ: രാവിലെ ആറോടെയാണ് മുംബൈയില്‍ മെഡിക്കല്‍ സ്റ്റോറിന് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചത്. മെഡിക്കല്‍ സ്‌റ്റോറിലെ തീപ്പിടുത്തം മുകളിലെ നിലയിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. മുകള്‍ നിലയില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്. അന്ധരേയിക്കു സമീപം ജുഹു ഗള്ളിയിലാണ് സംഭവം സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്റ്റോറിലെ വൈദ്യുതബന്ധത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

© 2025 Live Kerala News. All Rights Reserved.