ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; കേന്ദ്രജീവനക്കാരുടെ ശമ്പളം മൂന്നിരട്ടിയാകും; 1.02 ലക്ഷം കോടിയുടെ അധികബാധ്യത

ന്യൂഡല്‍ഹി: ഏഴാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോേെട കേന്ദ്രജീവനക്കാരുടെ ശമ്പളം മൂന്നിരട്ടി വര്‍ദ്ധിക്കും. ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് റിപ്പോര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അടിസ്ഥാനശമ്പളത്തില്‍ 16 ശതമാനം വര്‍ദ്ധനയാണ് ഇതുവഴി ഉണ്ടാവുക. കുറഞ്ഞ ശമ്പളം ഇതോടെ 18,000 രൂപയാകും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനം വര്‍ദ്ധനയാണ് ഉണ്ടാവുക. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി ഉയര്‍ത്തിയിട്ടുണ്ട്. ശമ്പളപരിഷ്‌കരണം 50 ലക്ഷം ജീവനക്കാര്‍ക്കും അരക്കോടിയിലധികം പെന്‍ഷന്‍കാര്‍ക്കും പ്രയോജനമാകും. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. പെന്‍ഷന്‍ 24 ശതമാനം വര്‍ദ്ധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.