മലപ്പുറം: മങ്കടയിയില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദ്ധിച്ചുകൊന്ന സംഭവത്തില്‍ എട്ടുപേര്‍ക്ക് നേരിട്ട് ബന്ധമുള്ളതായി പൊലീസ്. നസീറിന്റെ കൊലപാതകം വ്യക്തമായ അജണ്ടകളോട് കൂടിയും ആസൂത്രിതവുമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് പേര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മര്‍ദ്ദിച്ച ശേഷം മരണം ഉറപ്പാക്കിയാണ് പ്രതികള്‍ മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. തലക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് കാണിച്ചണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.കൊലപാതകത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുളളതായും, കേസില്‍ പിടിയിലായ മുഴുവന്‍ പേരും പ്രാദേശിക ലീഗ് പ്രവര്‍ത്തകരാണെന്നും സിപിഎം ആരോപിച്ചു. സദാചാര ഗുണ്ടായിസം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സ്ഥിതിവിശേഷമാണിപ്പോള്‍.