മലപ്പുറം: മലപ്പുറം മങ്കടയിലാണ് സദാചാരഗുണ്ടകള്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്നത വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ ശേഷമെന്ന് പൊലീസ്. കുന്നശേരി നസീറിനെയാണ് അടിച്ചുകൊന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംശയാസ്്പദമായ സാഹചര്യത്തില്‍ ഒരു വീടിന്റെ സമീപത്ത് കണ്ട നസീറിനെ സദാചാര ഗുണ്ടകള്‍ ചോദ്യം ചെയ്യുകയും പിന്നീട് വാക്കേറ്റവും അടിപിടിയും ഉണ്ടായെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. വീടിനകത്ത് കയറിയായിരുന്നു ആക്രമണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് നസീറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ നിലവഷളായതോടെ നസീര്‍ ഇന്ന് രാവിലെയോടെ മരിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.