മുംബൈ:ഐഡിബിഐ ബാങ്കില്‍നിന്നു കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാ,തെ മുങ്ങിയ വ്യവസായി വിജയ് മല്യയുടെ 1411 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ബാംഗ്ലൂരിലെ രണ്ട് ഫ്‌ളാറ്റുകള്‍, ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 34 കോടി രൂപ, ചെന്നൈയില്‍ നാലര ഏക്കറിലുള്ള വ്യാവസായിക ഭൂമി, കൂര്‍ഗില്‍ 28ഓളം ഏക്കറിലുള്ള കാപ്പിത്തോട്ടം എന്നിവയടക്കമുള്ള സ്വത്തുക്കളാണു കണ്ടുകെട്ടിയത്. ബാംഗ്ലൂരിലെ യുബി സിറ്റി മാളും, കിംഗ്ഫിഷര്‍ ടവറും കണ്ടുകെട്ടിയ സ്വത്തുവകകളില്‍പെടുന്നു. ഹാജരാകണമെന്നാവശ്യപ്പെട്ടു മൂന്നു തവണ കോടതി നോട്ടിസ് അയച്ചിരുന്നെങ്കിലും മല്യ ഹാജരായിരുന്നില്ല. മല്യയെ ഇന്ത്യയിലേക്കു തിരികെ അയക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചു ഇന്ത്യ ഇന്റര്‍പോളിനെയും സമീപിച്ചു. ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ മല്യയെ അറസ്റ്റ് ചെയ്തു ഇന്ത്യക്ക് കൈമാറിയേക്കുമെന്നാണറിയുന്നത്.