ലണ്ടന്‍:ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന് വിജയ് മല്യ. വയ്പാ തുക തിരിച്ചടയ്ക്കാത്തതിന് നിയമ നടപടി നേരിടുന്നതിനിടെ രാജ്യം വിട്ട മദ്യ വ്യവസായിയും എംപിയുമായ വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ്. മാധ്യമങ്ങള്‍ തന്നെ കണ്ടെത്താനുള്ള തിരച്ചിലിലാണ്. പക്ഷേ താനുള്ള സ്ഥലത്തല്ല അവര്‍ തിരയുന്നത്. തന്നെ കണ്ടെത്താന്‍ ശ്രമിക്കേണ്ടെന്നും താന്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും മല്യ പറഞ്ഞു. വായ്പകള്‍ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യ ലണ്ടനിലെ വസതിയിലുണ്ടെന്നാണ് സൂചന. എന്നാല്‍ താന്‍ രാജ്യം വിട്ടതല്ലെന്നും വ്യവസായിയായ തനിക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്നും മല്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഒന്‍പതിനായിരം കോടി രൂപ വായ്പ തുക അടയ്ക്കാത്ത കേസില്‍ ഈ മാസം പതിനെട്ടിന് മുംബൈയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട മല്യക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.