Shocking:ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഘം ചെയ്തു; കാറിലെത്തിയ സംഘം ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു; രണ്ടുമണിക്കൂറിന് ശേഷം 21കാരിയെ വഴിയില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഘം. ഓടുന്ന കാറിനുള്ളില്‍ ഇരുപത്തിയൊന്നുകാരിയായ യുവതിയെയാണ് മൂന്ന് പേര്‍ചേര്‍ന്ന് ബലാത്സംഘം ചെയ്തത്. ഇന്നലെ രാത്രി റസ്റ്ററന്റിലേക്ക് പോവുകയായിരുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. റസ്റ്ററന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ സമീപത്തായി കാര്‍ നിര്‍ത്തി. അകത്തുണ്ടായിരുന്ന മൂന്നുപേര്‍ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അതിനു തയാറായില്ല. തുടര്‍ന്ന് ബലമായി കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിച്ചശേഷം മൂന്നംഗസംഘം കടന്നുകളഞ്ഞു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുറ്റക്കാരായ മൂന്നുപേരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.