പത്തനംതിട്ട: പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ച നിലയ്ക്കല്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനം. ഇതിനായി നിലയ്ക്കലില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതിനക്കുറിച്ച് പഠനം നടത്താന്‍ കമ്മിറ്റി രൂപീകരിച്ചു. ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനെന്ന പേരിലാണ് നിലയ്ക്കലില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കുന്നത്. വരുന്ന മണ്ഡല മകരവിക്ക് കാലത്തെ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വണ്‍ടൈം ടോള്‍ ടോള്‍ പിരിവ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉണ്ടായത്. അയ്യപ്പന്മാര്‍ക്ക് വെള്ളവും ടോയ്‌ലറ്റും സൗജന്യമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. എന്നാല്‍ ഇതിന് വലിയൊരു തുക ബോര്‍ഡ് ചെലവഴിക്കേണ്ടിവരും. ഇതിനൊരു പരിഹാരമെന്ന നിലയില്‍ നിലയ്ക്കലില്‍ റോഡിന് വീതികൂട്ടി വാഹനങ്ങളുടെ പാര്‍ക്കിങിനുള്‍പ്പെടെ പണം പിരിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഏര്‍പ്പെടുത്തി. തീരുമാനം വീണ്ടും പ്രതിഷേധത്തിന് വഴിവെച്ചേക്കും.