
ന്യൂഡല്‍ഹി: നവജാതശിശുവിനെ പാവയെ പോലെ ചുഴറ്റുന്ന ആള്‍ദൈവത്തിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദി മൈറ്റി ഇന്ത്യ എന്ന ഗ്രൂപ്പ് ആണ് ഈ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പരസ്യമായാണ് കുഞ്ഞിനോടുള്ള ക്രൂരത എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. കുഞ്ഞിനെ ചുഴറ്റുന്നതിനൊപ്പം ആള്‍ദൈവം നൃത്തവും ചെയ്യുന്നു. സാരി ധരിച്ച ആള്‍ദൈവത്തിന് മുമ്പില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന വിശ്വാസികളും വീഡിയോയിലുണ്ട്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
https://www.youtube.com/watch?v=CRu9gMSu9PI