
ബറേയ്‌ലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുപ്പത് കിലോ ഗോതമ്പ് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ചതിനുശേഷം ബാലനെ കൊണ്ട് മൂത്രം കുടിപ്പിച്ചു. 13 വയസ്സായ സുനിലിനെയാണ് അയല്‍വാസിയായ ഗജേന്ദ്ര ഗാംഗ്വാര്‍ മര്‍ദിച്ചത്. തടയാന്‍ ചെന്ന സഹോദരന്‍ മഹേന്ദ്രയെയും ആക്രമിച്ചു. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും അന്വേഷണം നടക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പാണ്ഡേ പറഞ്ഞു. സുനില്‍ സാരമായ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.