മദ്യ-മയക്കുമരുന്ന് പ്രതിരോധത്തിന് ഇനി സച്ചിനും ദൈവത്തിന്റെ സ്വന്തം നാടിനൊപ്പം; മുഖ്യമന്ത്രി ആവശ്യപ്പെട്ടു, സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡറാകാമെന്ന് ഉറപ്പ് നല്‍കി

തിരുവനന്തപുരം: മദ്യ-മയക്കുമരുന്ന് പ്രതിരോധ പ്രചാരണത്തിന്റെ കേരള ബ്രാന്‍ഡ് അംബാസിഡറാകാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മതം അറിയിച്ചു. തിരുവനന്തപുരത്തെത്തിയ സച്ചിന്‍ പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചക്കിടെയാണ് ലഹരിക്കെതിരെ ബ്രാന്റ് അംബാസിഡറാകാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചതായി അറിയിച്ചത്. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി എല്ലാ വിധ സഹകരണങ്ങളും സച്ചിന്‍ വാഗ്ദാനം ചെയ്തു. സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനുവേണ്ടിയുള്ള സമഗ്രമായ പദ്ധതിക്കാണ് ഇവര്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇളംപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രതിനിധികളെ കണ്ടെത്താനുള്ള ശ്രമത്തിനു പിന്തുണ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ഇവര്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സച്ചിനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സച്ചിനോടൊപ്പം ഭാര്യ അഞ്ജലി, ചിരജ്ഞീവി, നാഗാര്‍ജുന, നിഗമാനന്ദ പ്രസാദ് എന്നവരും ഉണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.