കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്റെ കാലം അവസാനിച്ചു; ഒറ്റക്കെട്ടായി മുന്നോട്ട് പോകും; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്കിന്റെ കാലം അവസാനിച്ചെന്ന് പ്രതിപക്ഷനേതാവായതിനുശേഷമുളള രമേശ് ചെന്നിത്തലയുടെ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസ് നിലകൊള്ളുമെന്നും കൂടുതല്‍ ക്രിയാത്മകമായി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളുമായി സഹകരിക്കും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ട നിലപാട് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

© 2025 Live Kerala News. All Rights Reserved.