കൊച്ചി: പത്ത് വര്‍ഷം പഴക്കമുള്ള സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബഞ്ച് ഏര്‍പ്പെടുത്തിയ വിലക്കിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. നിപ്പോണ്‍ ടൊയോട്ട സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് പി. ബ. സുരേഷ്‌കുമാറിന്റേതാണ് ഉത്തരവ്. ട്രൈബ്യൂണല്‍ വിധി വസ്തുതകള്‍ പഠിക്കാതെയെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചും സംസ്ഥാനമൊട്ടാകെ 2000 സിസിയില്‍ കൂടുതലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ തടഞ്ഞുമാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നത്.