ജിഷയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി കണ്ടെത്തല്‍; കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

കൊച്ചി: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥി ജിഷ കൊലപ്പെടുത്തുന്നതിന് മുന്‍പ് പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയിരുന്നതായി രാസ പരിശോധനാ ഫലം. ജിഷ വധക്കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലാണ് കാക്കനാട് രാസപരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജിഷയ്ക്കു പരിചയമുള്ള ആരോ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷമാണു കൊല നടത്തിയതെന്ന നിഗമനത്തിലേക്കാണ് പൊലീസിനെ നയിക്കുന്നത്.

ജിഷയുടെ അറിവോടെയാണോ കൊലയാളി ലഹരി നല്‍കിയതെന്ന ചോദ്യം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ലഹരി നല്‍കിയതും കൊലനടത്തിയതും രണ്ടുപേരാകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. ജിഷ അതുവരെ വിശ്വാസത്തിലെടുത്തിരുന്ന ആരോ ആണു കൊല നടത്തിയതെന്നതിന്റെ സൂചനയാണ് ജിഷ അവസാനമായി പറഞ്ഞ വാചകം. ജിഷയുടെ സഹപാഠികളുടെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു.

© 2025 Live Kerala News. All Rights Reserved.