ജിഷ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകള്‍; സ്വത്തിന്‍മേലുള്ള അവകാശത്തെച്ചൊല്ലി തര്‍ക്കമുണ്ട്; മുഖ്യമന്ത്രി പിണറായി വിജയന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കത്ത്

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹ്യപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കത്ത്. കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്നു. ഈ നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ടില്‍ ഏപ്രില്‍ മാസം 28ാം തിയതി അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നും കത്തില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.