തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മനസ്സുനിറഞ്ഞ് സന്തോഷിക്കുന്ന ഒരു രാഷ്ട്രീയക്കാരി അല്ലാത്തയാളുണ്ട്. മറ്റാരുമല്ല നടി നവ്യാനായര്‍. നവ്യയ്ക്ക് സഖാവ് പിണറായി വിജയന്‍ വിജയനങ്കിളാണ്, സഹധര്‍മ്മിണി കമല കമലആന്റിയും. വിജയനങ്കിളും കുടുംബവുമായി എനിക്ക് വളരെ നല്ല അടുപ്പമാണ്. ഏത് ഉറക്കത്തില്‍ വിളിച്ചാലും എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്ന് അറിഞ്ഞാല്‍ അങ്കിള്‍ വരും. ഞാന്‍ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഗര്‍ഭിണിയുടെ ആഗ്രഹങ്ങളൊക്കെ അറിയണമല്ലോ എന്നു പറഞ്ഞ് വീട്ടിലേക്ക് മുന്‍കൂട്ടി വിവരം പറയുക പോലും ചെയ്യാതെ വന്നിട്ടുണ്ട്. അദ്ദേഹത്തെ എനിക്ക് ഇഷ്ടം ഒരു പാര്‍ട്ടിയുടെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലല്ല, ഒരു വ്യക്തി എന്ന നിലയിലാണ്. നമുക്ക് ചില അധ്യാപകരോടൊക്കെ തോന്നുന്ന ബഹുമാനമില്ലേ അതുപോലെയുള്ള സ്‌നേഹമാണ് എനിക്ക് അങ്കിളിനോട്. അദേഹത്തിന്റെ പിറന്നാള്‍ ദിനം അറിയുന്ന അപൂര്‍വംചിലരിലൊരാളാണ് നവ്യനായര്‍.