കൊച്ചി: ആക്ഷനും വയലന്‍സും കൂടുതലുള്ള ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കമ്മട്ടിപ്പാടത്തിന് ലഭിച്ചിരിക്കുന്നത് എ സര്‍ട്ടിഫിക്കറ്റ്. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആക്ഷനും വയലന്‍സും കൂടുതലുള്ളതിനാലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം മേയ് 20 ന് 150 തിയറ്ററുകളിലായി റിലീസ് ചെയ്യും. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയായാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. എറണാകുളം കെ എസ് ആര്‍ ടിസി ബസ് സ്റ്റാന്‍ഡിന് പിന്‍വശത്തുള്ള സ്ഥലം നേരത്തെ അറിയപ്പെട്ടിരുന്നത് കമ്മട്ടിപ്പാടം എന്നയായിരുന്നു. ഈ പ്രദേശത്തെ മനുഷ്യരുടെ കഥയാണ് കമ്മട്ടിപ്പാടം എന്നാണ് റിപ്പോര്‍ട്ടുകള്‍.