നരേന്ദ്ര മോദിയുടെ ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പരസ്യപ്പെടുത്തി; ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തിന്റെയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തരബിരുദത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതെന്ന് പറയുന്ന ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തിന്റെയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തരബിരുദത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പുറത്തുവിട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ബിരുദ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിവരാവകാശ കമ്മീഷനും പ്രധാനമന്ത്രിയുടെ ഓഫിസിനും കേജ്‌രിവാള്‍ തുടര്‍ച്ചയായി കത്തയച്ചിരുന്നു. മോഡിയുടെ ബിരുദം വ്യാജമെന്നായിരുന്നു എഎപിയുടെ ആരോപണം. വാര്‍ത്താ സമ്മേളനം നടത്തിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനസമക്ഷം വച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തിന്റെയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തരബിരുദത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുകയാണെന്നു പറഞ്ഞാണ് രേഖകള്‍ പുറത്തുവിട്ടത്. ഇവ സ്ഥിരീകരിക്കുന്നതിനായി കേജ്‌രിവാളിന് കത്തെഴുതുമെന്നും അമിത് ഷാ പറഞ്ഞു. വ്യാജബിരുദം നല്‍കിയതിന് ശിക്ഷിക്കപ്പെട്ട എംഎല്‍എമാരുള്ള പാര്‍ട്ടിയാണ് കേജ്‌രിവാളിന്റേതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കെജ്‌റിവാളോ എഎപിയോ പ്രതികരിച്ചിട്ടില്ല.

© 2025 Live Kerala News. All Rights Reserved.