#juticeforjisha ജിഷയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും സഹോദരിക്ക് ജോലിയും; സഹായം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

തിരുവനനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഘത്തിന് ശേഷം കൊലചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയും ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലാകും ദീപയ്ക്ക് ജോലി നല്‍കുക. ജിഷയുടെ കുടുംബത്തിന് വീടുവെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രസഭാ യോഗം കളക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണിത്. മുഖ്യമന്ത്രിയുടെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.