ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം: ഐഎസ് ഭീകരന്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു

 

പാരിസ്: ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. കിഴക്കന്‍ ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയ ഭീകരനാണ് ആക്രമണം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി തവണ ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പും ഇയാള്‍ ഫാക്ടറിക്കുള്ളില്‍ നടത്തി. വാഹനവുമായി ഫാക്ടറിക്കുള്ളിലേക്കു ഇരച്ചുകയറിയായിരുന്നു ആക്രമണം.

കഴിഞ്ഞ ജനുവരി ഏഴിന് പാരിസിലെ ചാര്‍ലി എബ്‌ദോ വാരികയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിന് പ്രതികാരമായാണ് വാരികയുടെ ഓഫീസില്‍ അക്രമം നടത്തിയത്.

© 2025 Live Kerala News. All Rights Reserved.