മേഘാലയയില്‍ ഗാരോ ഭീകരന്‍ കൊല്ലപ്പെട്ടു

 

ഷില്ലോങ്ങ്: മേഘാലയയില്‍ കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലില്‍ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നേതാവ് കൊല്ലപ്പെട്ടു. ദരോക്ക എന്നറിയപ്പെടുന്ന സാവിയോ മാരാക്കാണ് കൊല്ലപ്പെട്ടത്.

കിഴക്കന്‍ ഗാരോയിലെ പര്‍വതപ്രദേശ ഗ്രാമമായ റെന്‍ഗ്രെഗറില്‍ കമാന്‍ഡോകള്‍ നടത്തിയ റെയ്ഡിനിടെയാണ് ഇയാളുമായി ഏറ്റുമുട്ടലുണ്ടായത്. ദരോക്ക നേരത്തെ പോലീസ് കോണ്‍സ്റ്റബിളായിരുന്നു. പിന്നെയാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്. നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.