പതിവ് പോലെ മനോരമ വായനക്കരന്റെ ക്ഷമയെ പരീക്ഷിച്ചു; ജിഷയുടെ നിഷ്ഠൂരമായ കൊലപാതകം മനോരമയ്ക്ക് സൂപ്പര്‍ലീഡല്ല; മറ്റ് പത്രങ്ങള്‍ അര്‍ഹിച്ച പരിഗണന നല്‍കിയപ്പോള്‍ പത്രമുത്തശ്ശി തിരിഞ്ഞുനടന്നു

കോഴിക്കോട്: നാടിനെ നടുക്കിയ പെരുമ്പാവൂരിലെ ജിഷയുടെ നിഷ്ഠൂരമായ കൊലപാതകം  എല്ലാ പത്രങ്ങളില്‍ മുന്‍പേജില്‍ സൂപ്പര്‍ലീഡ് വാര്‍ത്തയാണ്. മനോരമ മാത്രം പതിവ് പോലെ വായനക്കാരന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട് വാര്‍ത്ത താഴോട്ടിറക്കി ആത്മരതിയടഞ്ഞു. മാതഭൂമി, കേരള കൗമുദി, മംഗളം, ദേശാഭിമാനി പോലുള്ള മുന്‍നിരയിലുള്ള പത്രങ്ങള്‍ സംഭവത്തിന് വൈകിയാണെങ്കില്‍പ്പോലും അര്‍ഹിച്ച പരിഗണന നല്‍കിയപ്പോഴാണ് തിരഞ്ഞെടുപ്പ് വാര്‍ത്തക്ക് വേണ്ടി മുന്‍പേജിന്റെ അധികഭാഗവും മനോരമ ഉപയോഗിച്ചത്. വിജയികളെ പ്രഖ്യാപിച്ച് സവര്‍ണ്ണതാരമാകാം എന്ന ചൂതാട്ടവാര്‍ത്ത സൂപ്പര്‍ലീഡില്‍ കൊണ്ടുവന്ന് പതിവ് പോലെ മനോരമ ഓര്‍ഗാസമിക്കായ അനുഭൂതിയില്‍ അഭിരമിച്ചു. സോളാര്‍, ബാര്‍ക്കോഴ തുടങ്ങിയ വിഷയങ്ങള്‍ കേരളത്തില്‍ കത്തിനില്‍ക്കുമ്പോഴും മനോരമ മുഖംതിരിക്കുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അനുകൂലമായി വാര്‍ത്ത തയ്യാറാക്കാനും മറന്നില്ല. വലതുസര്‍ക്കാറുകളെ കാലാകാലവും സംരക്ഷിക്കുകയും ഇടതിനെ രൂക്ഷമായി വിമര്‍ശിക്കുന്നതും മനോരമയുടെ ചരിത്രത്തില്‍ പുതുമയൊന്നുമല്ലെങ്കിലും കേരളം മുഴുവന്‍ ജിഷയുടെ മരണത്തില്‍ നടുക്കത്തിലാണ്ടുകിടക്കുമ്പോഴാണ് മനോരമ പത്രം ഇക്കാര്യത്തില്‍ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അതൊരു വാര്‍ത്തയല്ലെന്ന മട്ടില്‍ പല്ലിളിച്ചു. പത്രമുത്തശ്ശിക്കെതിരെ ഓണ്‍ലൈന്‍ മീഡിയകളില്‍ പൊങ്കാല നടക്കുമ്പോഴും മലയാളി പതിവ്‌പോലെ വീട്ടകത്ത് മനോരമയെത്തന്നെ വിരിച്ചുവെയ്ക്കും. തുടക്കത്തില്‍ പത്ര-ദൃശ്യമാധ്യമങ്ങള്‍ അവഗണിച്ച പെരുമ്പാവൂര്‍ സംഭവം സോഷ്യല്‍മീഡിയയും നവമാധ്യമങ്ങളുമാണ് ജനങ്ങള്‍ക്കുമുന്നിലെത്തിച്ചത്. ഇതിനിടെയാണ് മനോരമയുടെ പതിവ് ഉമ്മന്‍ചാണ്ടി ഓശാന.

© 2025 Live Kerala News. All Rights Reserved.