#justiceforjisha ജിഷയ്ക്ക് വേണ്ടി കേരളം തെരുവിലിറങ്ങി; തീപന്തമായി സ്ത്രീജനങ്ങള്‍; നീതിക്ക് വേണ്ടി തെരുവുകള്‍ ഗര്‍ജ്ജിക്കട്ടെ

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഘശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് കേരളം തെരുവിലിറങ്ങി. ഞങ്ങള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ അവസരമൊരുക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. തിരുവന്തപുരത്തും പെരുമ്പാവൂരിലും ജനങ്ങള്‍ പ്രതിഷേധ കൂട്ടായ്മകള്‍ തുടങ്ങി. തിരുവനന്തപുരത്ത് ശ്രീമതി ടീച്ചര്‍, ടിഎന്‍ സീമ തുടങ്ങിയവരുടെ നേതൃത്തിലാണ് പ്രതിഷേധസംഗമം. ഇന്ന് വൈകിട്ട് എറണാകുളം ഐജി ഓഫീസിലേക്ക് വിവിധ വനിതാസംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടക്കും. കറുത്ത തുണികൊണ്ട് വായ്മൂടി കെട്ടിയുള്‍പ്പെടെ സ്ത്രീകള്‍ തെരുവിലിറങ്ങിയത്. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരമാണ് ഏറെ ശ്രദ്ധേയമാണ്. ക്യാമ്പസില്‍ നിന്ന് പെരുമ്പാവൂരിലേക്ക് കടുത്ത ചൂടിലും അവര്‍ നടന്നു. സംശയത്തിന്റെ പേരില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.