കാത്തിരിപ്പിന് വിരാമം; ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍; 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങും

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കും. സൈനികരുടെ സുരക്ഷ ഉറപ്പുവരുത്താനായി 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങാനുള്ള കരാറില്‍ പ്രതിരോധവകുപ്പ് ഒപ്പുവച്ചു. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയില്‍സുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2017 ജനവരിയോടെ മുഴുവന്‍ ജാക്കറ്റുകളും സൈന്യത്തിന് നല്‍കണമെന്നാണ് കരാര്‍. 140 കോടിയോളം രൂപയാണ് ചിലവ്. 18 ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യല്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭ്യമാക്കാന്‍ പത്ത് വര്‍ഷം മുന്‍പുതന്നെ ശ്രമങ്ങളാരംഭിച്ചിരുന്നു. എന്നാല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ കാരണം ശ്രമങ്ങള്‍ നീണ്ടു. എന്നാല്‍ പ്രതിരോധ മന്ത്രിയായി മനോഹര്‍ പരീക്കര്‍ സ്ഥാനമേറ്റശേഷം നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.