തിരുവനന്തപുരം: പ്രശസ്ത ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറാക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ആയുര്‍വേദത്തിന്റെ മഹത്വം ലോകമെമ്പാടും എത്തിക്കാന്‍ സ്‌റ്റെഫി ഗ്രാഫിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ മദ്യനിരോധം ഏര്‍പെടുത്തിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞതാണ് സ്റ്റെഫിയെ അംബാസഡറാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നിലവില്‍ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിനു മദ്യ നിരോധനം തിരിച്ചടിയായെന്നു കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം പത്തു ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയിരുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും. ടൂറിസത്തിന്റെ ഭാഗമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇത് ഉപകരിക്കുമെന്നാണു വിലയിരുത്തല്‍.
GEPA-04061120014 – HALLE,DEUTSCHLAND,04.JUN.10 – TENNIS – Champions Trophy. Bild zeigt Steffi Graf. Foto: GEPA pictures/ Witters/ Uwe Speck – Achtung – Nutzungsrechte nur fuer oesterreichische Kunden ATTENTION – COPYRIGHT FOR AUSTRIAN CLIENTS ONLY
സ്റ്റെഫാനി മറിയ ഗ്രാഫ് എന്ന സ്റ്റെഫി ഗ്രാഫ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരില്‍ ഒരാളാണ്. 24 സിംഗിള്‍സ് ഗ്രാന്‍ഡ്‌സ്‌ലാമുകള്‍ നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിനു പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിള്‍സ് ഗ്രാന്‍ഡ്‌സ്‌ലാമുകള്‍ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്.
22 ഗ്രാന്‍ഡ്‌സ്‌ലാം സിംഗിള്‍സ് കിരീടങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്. ഏറ്റവുമധികം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയവരുടെ നിരയില്‍ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാര്‍ട്ടിന നവരത്‌ലൊവ(167 കിരീടങ്ങള്‍) ക്രിസ് എവെര്‍ട്ട് (154 കിരീടങ്ങള്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 1999 ഡിസംബറില്‍ അസോസിയേറ്റഡ് പ്രസ് നിയോഗിച്ച വിദഗ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.
1988ല്‍ ഗ്രാഫ് ആ വര്‍ഷത്തെ നാല് ഗ്രാന്‍ഡ്‌സ്‌ലാമുകളും ഒളിംപിക്‌സില്‍ സിംഗിള്‍സ് സ്വര്‍ണവും നേടി. അങ്ങനെ ഇവര്‍ ഗോള്‍ഡന്‍ സ്‌ലാം നേടുന്ന ആദ്യ താരമായി. വിമണ്‍സ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങില്‍ 377 ആഴ്ചകള്‍ ഗ്രാഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഇതിലധികം കാലം ആരും ഒന്നാം റാങ്കില്‍ തുടര്‍ന്നിട്ടില്ല.