തേയിലത്തോട്ടത്തിനുള്ളില്‍ നാല് പുലിക്കുട്ടികള്‍; തള്ളപ്പുലി വരുന്നതിന് മുമ്പ് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു

ഊട്ടി: വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ഗൂഡല്ലൂര്‍ നെല്ലിയാളത്തെ സ്വകാര്യ തേയിലത്തോട്ടത്തില്‍ കൊളുന്തെടുക്കാന്‍ വന്ന സ്ത്രീ തൊഴിലാളികളാണ് പുലിക്കുട്ടികളെ ആദ്യം കണ്ടത്. തള്ളപ്പുലി സമീപത്തുണ്ടാകുന്നമെന്ന ഭയത്താല്‍ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ചകലത്തിലാണ് തള്ളപ്പുലിയും ഉണ്ടായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ തമിഴ്‌നാട് വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി പുള്ളിപ്പുലികളായ തള്ളയെയും കുട്ടികളെയും മുതുമല കടുവാസങ്കേതത്തിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ വരുന്ന വനമേഖലയോട് ചേര്‍ന്നാണ് തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്.

© 2025 Live Kerala News. All Rights Reserved.