ഒടുവില്‍ നടന്‍ ജിഷ്ണു രാഘവന്‍ വിടപറഞ്ഞു; അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കൊച്ചി: നടന്‍ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15ഓടെയായിരുന്നു അന്ത്യം. നമ്മള്‍ എന്ന കമലിന്റെ സിനിമയിലൂടെ ആയിരുന്നു ജിഷ്ണുവിന്റെ കടന്നുവരവ്. നടനും, ഗായകനുമായ രാഘവന്റെ മകനാണ്. റെബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവാസനം അഭിനയിച്ച ചിത്രം. നേരറിയാന്‍ സിബിഐ, ചക്കരമുത്ത്, ഓര്‍ഡിനറി, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.