വിഎസിന് വേണ്ടി വീണ്ടും യച്ചൂരി; പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രിയാകണമെന്നില്ല; പ്രായം ഒരു ഘടകമാണെങ്കിലും വിഎസിന് അത് ബാധകമാകില്ല

ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന് വേണ്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വീണ്ടും രംഗത്ത്. പ്രായം ഒരു ഘടകമാണ് എന്നാല്‍ വിഎസിന് അത് ബാധകമല്ലെന്നും യെച്ചൂരി പറഞ്ഞു. പിബി കമ്മീഷന്‍ തീരുമാനം പിബി കൂടിയശേഷംതീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടിയില്‍ വ്യക്തിപരമായ നീക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്നപാര്‍ട്ടിയിലെ സ്ഥാനം നോക്കിയല്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കും. വിഎസിന് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒരു ഉറപ്പും നല്‍കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച ശേഷം ജനം തോല്‍പ്പിച്ചാല്‍ എന്തു ചെയ്യുംമെന്നും സീതാറാം യെച്ചൂരി ചോദിച്ചു. വിഎസിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഏറ്റവും ശക്തമായി വാദിച്ചതും യച്ചൂരിയായിരുന്നു.

© 2025 Live Kerala News. All Rights Reserved.