ബ്രസല്‍സ് ഭീകരാക്രമണം; സിറിയയില്‍ ഐഎസ് ആഘോഷിച്ചത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത്; തിരച്ചില്‍ തുടരുന്നു

റാക്ക: ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തെ സിറിയയില്‍ ഐഎസ് ആഘോഷിച്ചത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത്. മിഠായികളുടേയും മറ്റു വസ്തുക്കളുടേയും പാക്കറ്റുകള്‍ സിറിയയില്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന്റെ ദൃശ്യം ഐഎസ് പുറത്തുവിട്ടു. ബ്രസല്‍സിലെ കുരിശുയുദ്ധക്കാര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ മുസ്ലിങ്ങള്‍ക്ക് മധുരം വിതരണം ചെയ്യുന്നെന്ന് ഫോട്ടോയില്‍ പറയുന്നു. 34 പേര്‍ കൊല്ലപ്പെട്ടതിന്റെയും വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.ഭീകരാക്രമണത്തിന് ശേഷം കാണാതായ ബംഗളൂരു സ്വദേശിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ആക്രമണത്തിന് നേതൃത്വ നല്‍കിയ ആള്‍ എന്ന സംശയിക്കുന്ന വെള്ള കോട്ടും കറുത്ത തൊപ്പിയും ധരിച്ചയാള്‍ക്ക് വേണ്ടി ബ്രസല്‍സ് പൊലീസ് തിരച്ചില്‍ തുടരുകയാണ്. ചാവേറുകള്‍ ആണെന്ന് കരുതുന്ന രണ്ട് പേര്‍ക്കൊപ്പം ഇയാള്‍ സഞ്ചരിക്കുന്നതായാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇയാള്‍ സ്‌ഫോടനത്തിന് പിന്നാലെ മുങ്ങുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. നജിം ലാക്ര്യൂ എന്നയാളാണ് അറസ്റ്റിലായതെന്ന് ബെല്‍ജിയന്‍ പത്രമായ ഡിഎച്ച് പുറത്തുവിട്ടു.

© 2025 Live Kerala News. All Rights Reserved.