ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലും വന്‍ സ്‌ഫോടനവും വെടിവയ്പ്പും; നിരവധി പേര്‍ കൊല്ലപ്പെട്ടു; വിമാനത്താവളം അടച്ചു

ബ്രസല്‍സ്: ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലും വന്‍ സ്‌ഫോടനം. സാവന്റെം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്ക്ക് പരുക്കേറ്റു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപം ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് സ്‌ഫോടനം നടന്നതെന്ന് സ്‌കൈ ന്യൂസ് ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിക്കുകയാണ്. വിമാനത്താവളത്തിലേക്കുള്ള റോഡ്, റെയില് ഗതാഗതം നിര്‍ത്തിവെച്ചു. എന്നാല്‍ സ്‌ഫോടനമുണ്ടാകാനുള്ള കാരങ്ങള്‍ വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉള്ളൂ. കഴിഞ്ഞ ദിവസം പാരീസ് ആക്രമണത്തത്തിന്റെ സൂത്രധാരന്‍ സലാഹ് അബ്‌ദെസലാം ബ്രസല്‍സില്‍ നിന്നും പിടിയിലായതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടാകുന്നത്.

© 2025 Live Kerala News. All Rights Reserved.