പി ജയരാജന് ഉപാധികളോടെ ജാമ്യം; രണ്ട് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല

തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം നല്‍കി. ചൊവാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനൊടുവിലാണു കേസ് വിധി പറയുന്നതിനായി ഇന്നത്തേക്കു മാറ്റിയിരുന്നത്. കോടതി നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയിലേക്ക് രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന വേളയില്‍ ഹാജരാകണം, സാക്ഷികളെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. മാര്‍ച്ച് 15നാണ് ജയരാജന്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പി ജയരാജന് ജാ്മ്യം നല്‍കരുതെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ ഉന്നയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.