കണ്ണൂര്: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ 25ആം പ്രതി ആയതോടെയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ രണ്ട് തവണ മുന്‍കൂര്‍ ജാമ്യം തേടിയങ്കിലും ഇതേ കോടതി തന്നെ അത് തളളുകയായിരുന്നു. ജയരാജനെതിരെ യുഎപിഎ കൂടി നിലനില്‍ക്കെ വിധി പ്രതികൂലമാതിനാല്‍ പ്രതിഭാഗം മേല്‍ക്കോടതിയെ സമീപിക്കാനാണ് സാധ്യത. അതേസമയം ജയരാജനെ അറസ്റ്റ് ചെയ്യാനുളള നീക്കവും സിബിഐ നടത്തുന്നതായാണ് വിവരം. മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനൊപ്പംതന്നെ വിഷയം രാഷ്ട്രീയമായി നേരിടാനും സിപിഎം തീരുമാനിച്ചതായി പാര്‍ട്ടി നേതാവ് എ എന്‍ ഷംസീര്‍ വ്യക്തമാക്കി.