പത്താന്‍കോട്ടില്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കാര്‍ തട്ടിയെടുത്തു; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

പത്താന്‍കോട്ട്: പത്താന്‍കോട്ടില്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കാര്‍ തട്ടിയെടുത്തു. പത്താന്‍കോട്ട് ജമ്മു ഹൈവേയിലാണ് സംഭവം. ലിഫ്റ്റ് ചോദിച്ച് കാര്‍ തടഞ്ഞ ഒരുസംഘം പിന്നീട് തോക്ക് ചൂണ്ടി വാഹനം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കാറിന്റെ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കാര്‍ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക് പോയിന്റുകള്‍ തുറന്ന് പരിശോധനകള്‍ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്നംഗ സംഘത്തിലെ രണ്ട് പേര്‍ സിഖുകാരാണെന്ന് കാറുടമ മൊഴി നല്‍കിയതായും സൂചനയുണ്ട്.

© 2025 Live Kerala News. All Rights Reserved.