ഭാരത് മതാ ശ്ലോകം ഇനി വേണ്ട; ഇത് ഇസ്ലാം വിരുദ്ധമാണ്; ഫത്വവ ഇറക്കിയത് ഹെദ്രാബാദിലെ ഇസ്ലാമിക് ജാമിയ നിസാമിയ എന്ന മതപഠനശാല

ഹൈദ്രാബാദ്: ഭാരത് മാതാ ശ്ലോകം ഇസ്ലാം മതവിശ്വാസത്തിനെതിരായതിനാല്‍ അത് ഉരുവിടുന്നതിനെതിരെ ഹെദ്രാബാദിലെ ഇസ്ലാമിക് ജാമിയ നിസാമിയ എന്ന മതപഠനശാല ഫത്‌വ ഇറക്കി. മതപണ്ഡിതനായ സെയ്യിദ് ഗുലാം സമദാനി അലി ഖുറാദിയാണ് ഇസ്ലാം മതവിശ്വാസം ഇത് അനുശാസിക്കുന്നുണ്ടോ എന്ന സംശയമുന്നയിച്ച് മതപഠന കേന്ദ്രത്തെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ്ഇതിനെ മതം പിന്തുണയ്ക്കുന്നില്ലെന്ന് ഫത്‌വ പുറപ്പെടുവിപ്പിച്ചത്. തത്വങ്ങള്‍ പ്രകാരം മനുഷ്യജന്മങ്ങള്‍ക്കു മാത്രമേ മറ്റൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ നോക്കുമ്പോള്‍ ഭാരതത്തെ എങ്ങനെ മാതാവായി കണക്കാക്കാനാകുമെന്ന് ഫത്‌വയില്‍ സംശയമുന്നയിക്കുന്നു. മാതാവാകുന്നത് പ്രകൃതി നിയമമനുസരിച്ചാണ്, അത്തരത്തില്‍ നോക്കുമ്പോള്‍ ഭാരത് മാതാ ശ്ലോകം വിശദീകരണങ്ങള്‍ക്ക് അതീതമാണെന്ന് ഫത്‌വയില്‍ പറയുന്നുണ്ട്. ഭാരതത്തെ മാതാവായി കണക്കാക്കുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് അധിഷ്ഠിതാണെന്നും ഫത്‌വയിലുണ്ട്.

© 2025 Live Kerala News. All Rights Reserved.