വരന്തരപ്പള്ളിയില്‍ നിന്നും മണിയുടെ ഔട്ട് ഹൗസില്‍ ചാരായം കൊണ്ടുവന്ന യുവാവ് പിടിയില്‍; തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും; ചുരുളഴിയാതെ മണിയുടെ മരണം

ചാലക്കുടി: കലാഭവന്‍ മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയില്‍ ചാരായം എത്തിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. മണി മരിച്ചതിന്റെ തലേ ദിവസമാണ് തൃശൂരിലെ വരാന്തരപ്പള്ളി എന്ന സ്ഥലത്ത് നിന്ന് ചാരായം എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജോയ് എന്ന ആള്‍ കസ്റ്റഡിയില്‍ എടുത്തത്. പാഡിയില്‍ മദ്യ സത്കാരത്തിനായാണ് ചാരായം എത്തിച്ചത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. മണിയുടെ മരണത്തിന് തലേ ദിവസം പാഡിയില്‍ എത്തിയ നടന്‍മാരായ ജാഫര്‍ ഇടുക്കിയേയും തരികിട സാബുവിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ചാരായം എത്തിച്ചവര്‍ക്ക് എതിരെ അബ്കാരി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ ആണ് കസ്റ്റഡിയില്‍ എടുത്തത്.

© 2025 Live Kerala News. All Rights Reserved.